കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പീതാംബരൻ ആണ് മരിച്ചത്. 64 വയസായിരുന്നു. 2023 മെയ് 21 ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ഈ സമയത്ത് പീതാംബരൻ വീട്ടിൽ തനിച്ചായിരുന്നു.
ഇടിമിന്നൽ അപകടം ചെറുക്കാനുള്ള മുൻ കരുതലുകൾ: മഴക്കാർ കാണുന്ന സമയങ്ങളിൽ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക, ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നൽകണം. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.

