താനൂര്‍: പൂരപ്പുഴ ബോട്ട് അപകടത്തില്‍ മരിച്ച താനൂര്‍ കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സബറുദ്ധീന്റെ പേരില്‍ എറണാകുളം കെ.പി.എച്ച്.സി.എസില്‍ ഉണ്ടായിരുന്ന ഭവന വായ്പ ബാധ്യത എഴുതിത്തള്ളി. സബറുദ്ധീന്‍ 15 ലക്ഷം രൂപയാണു വായ്പയെടുത്തിരുന്നത്. 1,25,000 രൂപ തിരിച്ചടച്ചു. ബാക്കി 13,75,000 രൂപയാണ് സൊസൈറ്റി എഴുതിത്തള്ളിയത്. അപകടമരണം സംഭവിക്കുന്നവര്‍ക്കു ലഭിക്കുന്ന 20 ലക്ഷം രൂപ, സീപാസ് പദ്ധതി പ്രകാരം ലഭിക്കുന്ന അഞ്ചു ലക്ഷം രൂപ എന്നിവ ലഭിക്കുന്നതിനു നടപടി സ്വീകരിച്ചതായും കെ.പി.എച്ച്.സി.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. റുബീന അറിയിച്ചു.




