കേരള ലളിതകലാ അക്കാദമി ദൃശ്യകലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ദൃശ്യകലാരംഗത്തെ മികച്ച കലാസൃഷ്ടികള്‍ക്കു കേരള ലളിതകലാ അക്കാദമി നല്‍കുന്ന 51-ാമത് സംസ്ഥാന ദൃശ്യകലാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയവര്‍: അമീന്‍ ഖലീല്‍, പ്രകാശന്‍ കെ.എസ്, ഷാന്‍ കെ.ആര്‍., ശ്രീജ പി.ബി. (ശ്രീജ പള്ളം), ശ്രീനാഥ് കെ.എസ്, അനു ജോണ്‍ ഡേവിഡ്, ഉണ്ണികൃഷ്ണന്‍ കെ. 50,000 രൂപയും ബഹുമതി പത്രവും സ്മരണികയുമാണ് പുരസ്‌കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം: അമ്മു എസ്., ഹെല്‍ന ജോസഫ് മിബിന്‍, മുഹമ്മദ് യാസിര്‍, റോബര്‍ട്ട് വി.ജെ., ഡി. മനോജ്, മധുസൂദനന്‍ കെ.ബി., ശിവകുമാര്‍ കെ.എം. 25,000 രൂപയും ബഹുമതിപത്രവുമാണ് സമ്മാനം.വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡല്‍ എം. എച്ച്. സഹറാബിക്കും വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡല്‍ കെ.എന്‍. വിനോദ് കുമാറിനും ലഭിച്ചു.

കലാവിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം അഭിജിത്ത് ഉദയന്‍ (രാജാ രവിവര്‍മ കോളജ് മാവേലിക്കര, അഞ്ചലോ ലോയ്, ഹെലന്‍ പി.എസ്, കാവ്യ എസ്. നാഥ് (മൂവരും ആര്‍.എല്‍.വി. തൃപ്പൂണിത്തുറ) കിരണ്‍ ഇ.വി.എസ്. (ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജ് തൃശൂര്‍) എന്നിവര്‍ കരസ്ഥമാക്കി. 10,000 രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം.സ്‌പെഷല്‍ ജൂറി അവാര്‍ഡ് അബ്ദുള്ള പി.എ., അനില്‍ കുമാര്‍ ദയാനന്ദ് പ്രവീണ്‍ പ്രസന്നന്‍, സുധീഷ് എ. (സുധീഷ് കോട്ടേമ്പ്രം) എന്നിവര്‍ക്കാണ്. രാജന്‍ എം. കൃഷ്ണന്‍ അവാര്‍ഡ് ടി.സി. വിവേകിന് ലഭിച്ചു.

2023 മെയ് 29-ന് എറണാകുളം ഡര്‍ബാര്‍ ഹാളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരുമാസം നീളുന്ന ചിത്രപ്രദര്‍ശനം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തുമെന്ന് പത്രസമ്മേളനത്തില്‍ ലളിത കലാ അക്കാദമി ചെയര്‍പഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍.ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ആര്‍.എം. പളനിയപ്പനും സുരേന്ദ്രന്‍ നായരും നേതൃത്വം നല്‍കുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →