റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജേഷ് സെന്നിന്റെ ‘ദ സീക്രട്ട് ഓഫ് വിമണ്‍’ ദാദ സാഹിബ് ഫാല്‍ക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഔദ്യോഗിക എന്‍ട്രി

April 26, 2023 - 3:05 pm

ഡല്‍ഹി: ക്യാപ്റ്റന്‍’, ‘വെള്ളം’, ‘മേരി ആവാസ് സുനോ’ എന്നീ സിനിമകള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ ഒരുക്കുന്ന ചിത്രം ‘ദ സീക്രട്ട് ഓഫ് വിമണ്‍’ പതിമൂന്നാമത് ന്യൂഡല്‍ഹി ദാദാ സാഹിബ് ഫാല്‍ക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക് .
സെന്‍ മൂവി ക്ലബിന്റെ ബാനറില്‍ പ്രജോഷ് ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്.

ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപ്, അജു വ‍ര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, പൂജ, ‘വെള്ള’ത്തിലൂടെ ശ്രദ്ധേയരായ മിഥുന്‍ വേണുഗോപാല്‍, അധീഷ് ദാമോദ‍ര്‍, തുടങ്ങിയവ‍ര്‍ പ്രധാന താരങ്ങളാണ്. പ്രദീപ് കുമാ‍ര്‍ വി വിയുടേതാണ് കഥ.
ലെബിസണ്‍ ഗോപിയാണ് ഛായാഗ്രഹണം.

നിതീഷ് നടേരിയുടെ വരികള്‍ക്ക് അനില്‍ കൃഷ്ണ ഈണം പക‍ര്‍ന്നിരിക്കുന്നു. ജോഷ്വാ വി ജെ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഷഹബാസ് അമന്‍, ജാനകി ഈശ്വര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എഡിറ്റിങ്- കണ്ണന്‍ മോഹന്‍, കലാ സംവിധാനം- ത്യാഗു തവനൂര്‍, ഓഡിയോഗ്രഫി- അജിത് കെ ജോ‍ര്‍ജ്, സൗണ്ട് ഡിസൈന്‍- ജിതേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള‍ര്‍- ജിത്ത് പിരപ്പന്‍ കോട്, സ്റ്റുഡിയോ- ലാല്‍ മീഡിയ, ഡിഐ- ആക്ഷന്‍ ഫ്രേംസ് മീഡിയ, കളറിസ്റ്റ്- സുജിത് സദാശിവന്‍, മേക്കപ്പ്- ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം- അഫ്രിന്‍ കല്ലന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍, ഡിഎ- എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്- വിനിത വേണു, സ്റ്റില്‍സ്- ലെബിസണ്‍ ഫോട്ടോഗ്രഫി- അജീഷ് സുഗതന്‍, ഡിസൈന്‍- താമിര്‍ ഓക്കെ, പി ആര്‍ ഒ- ആതിര ദില്‍ജിത്ത്, ഔട്ട്ഡോര്‍ പബ്ലിസിറ്റി – സോളസ് കാലിക്കറ്റ് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *