ലഖ്‌നൗ: അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പ്രയാഗ്‌രാജിലെ നൈനി ജയിലില്‍നിന്ന് പ്രതാപ്ഗഢിലെ ജയിലിലേക്ക് മൂന്നു പ്രതികളെയും മാറ്റിയത്. പ്രതികളായ അരുണ്‍ മൗര്യ, സണ്ണി സിങ്, ലവ്‌ലേഷ് തിവാരി എന്നിവരെ കഴിഞ്ഞ ദിവസം പ്രയാഗ്‌രാജ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നൈനി ജയിലിലേക്കാണ് ഇവരെ മാറ്റിയത്.
എന്നാല്‍, നൈനി ജയിലില്‍വച്ച് ഇവര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജയില്‍ മാറ്റിയത്. പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. പേരെടുക്കാനായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.



