റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ

April 17, 2023 - 10:44 am

ദില്ലി :  മദ്യനയ കേസ് അടിസ്ഥാനമില്ലെന്നും കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാൾ. തെളിവിന്റെ തരിമ്പ് പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐയുടെ ചോദ്യം ചെയ്യൽ പൂ‍ർത്തികേജ്രിവാൾ പറഞ്ഞു. യായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ ദില്ലി മദ്യ നയക്കേസിൽ 56 ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്നും സിബിഐ യുടെ എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകിയെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും കേജ്രിവാൾ പറഞ്ഞു.

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. 2023 ഏപ്രിൽ 16ന് രാവിലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് കെജ്രിവാൾ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം കെജ്രിവാളിനെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ 2023 ഏപ്രിൽ 17ന് ദില്ലിയിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്ന് ദില്ലി നിയമസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *