കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിനുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

കോഴിക്കോട് : കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ 01- 04- 2023 ശനിയാഴ്ച രാവിലെ ആറുമണിയോടെ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

പ്രാഥമിക നിരീക്ഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന. തീ പടരുന്നതിനോടൊപ്പം കടയുടെ പല ഭാഗത്തുനിന്നും പൊട്ടിത്തെറിച്ച ചില്ലുകൊണ്ട് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കൈക്ക് പരിക്കേറ്റു.
രാവിലെ കട തുറക്കുന്നതിന് മുമ്പായതിനാൽ കടയ്ക്കകത്ത് ജീവനക്കാരോ പൊതുജനങ്ങളോ ഉണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →