ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽമാദ്ധ്യമങ്ങളോട് പറഞ്ഞു. ‘‘നിലവിൽ രാഹുൽ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എതഎത്ര കേസെടുത്താലും അദ്ദേഹത്തിന്റെ വായടപ്പിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയാണ്. വേണുഗോപാൽ വ്യക്തമാക്കി
ഇതിനൊക്കെയുള്ള തിരിച്ചടി വരുംനാളുകളിൽ അനുഭവിക്കേണ്ടി വരും. വിനാശകാലേ വിപരീതബുദ്ധി. കൗരവ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിനെ കാര്യമാക്കുന്നില്ല. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവും’’– വേണുഗോപാൽ കൂട്ടിച്ചേർത്തു.

