റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കാറില്‍ പീഡിപ്പിച്ചു; 4 പേര്‍ അറസ്റ്റില്‍

April 1, 2023 - 12:45 pm

ബംഗളുരു: ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 26/03/23 ഞായറാഴ്ച രാത്രിയാണു സംഭവം.

കോറമംഗല നാഷണല്‍ ഗെയിംസ് വില്ലേജിലെ പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ രാത്രി പത്തു മണിയോടെയാണ് നാലംഗ സംഘം വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തശേഷം പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയോടെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സി.കെ. ബാബ പറഞ്ഞു. യുവതി നല്‍കിയ പരാതിയിലാണ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കിലിരുന്ന് യുവതിയും സുഹൃത്തും സിഗരറ്റ് വലിച്ചത് പ്രതികളിലൊരാള്‍ ചോദ്യംചെയ്തു. ഇതോടെ തര്‍ക്കമായി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ പ്രതി ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. ശേഷം മറ്റു പ്രതികളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍വച്ച് നാലുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിറ്റേന്ന്(27/03/23) പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ വീടിനടുത്തുള്ള റോഡരികില്‍ ഉപേക്ഷിച്ചശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിറ്റേന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈജിപുരം സ്വദേശികളായ വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *