കോൺ​ഗ്രസ് പ്രവർത്തകരെ ചെങ്കൊട്ടയുടെ പരിസരത്തേക്ക് പൊലീസ് കടത്തി വിടുന്നില്ലെന്നും പരാതി

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിൽ കോൺ​ഗ്രസ് നടത്താനിരുന്ന പ്രതിഷേധം ദില്ലി പൊലീസ് വിലക്കി. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശിൽ നിന്നെത്തിയ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉൾപ്പടെ ഉള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പ്രവർത്തകരെ ചെങ്കൊട്ടയുടെ പരിസരത്തേക്ക് കടത്തി വിടുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. 2023 മാർച്ച് 28 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്കാണ് ചെങ്കോട്ടയിൽ ദീപം കൊളുത്തി മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നത്.

Share
അഭിപ്രായം എഴുതാം