റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശൂര്‍പ്പണഖ ചിരി: മോദിക്കെതിരേ കേസിന് രേണുക

March 25, 2023 - 10:08 pm

ന്യൂഡല്‍ഹി: 2018ല്‍ തനിക്കെതിരേ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് രേണുകയുടെ പ്രഖ്യാപനം. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും മോദിയുടെ പരാമര്‍ശത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വിമര്‍ശിച്ചു. 2018 ഫെബ്രുവരി 7-ന് പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുമ്പോള്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ശാസന രേണുക ചൗധരി ചിരിച്ചുകൊണ്ട് നേരിട്ടു. പിന്നാലെ, രേണുകയെ തടയരുതെന്നും രാമായണം സീരിയലിനു ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ചിരി കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂര്‍പ്പണഖയെ ആണെന്നാണ് രേണുക ചൗധരിയുടെ ആരോപണം. അതേസമയം, പ്രധാനമന്ത്രി ‘ശൂര്‍പ്പണഖ’ എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ കോടതിയിലേക്ക് പോകാനാവില്ലെന്നും രേണുകയുടെ ട്വീറ്റിനു താഴെ കമന്റുകളെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *