റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

March 22, 2023 - 10:46 am

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം 22.03.2023 രാവിലെ 11 മണിക്ക് നടക്കും.

അതേസമയം രാജ്യത്ത് കൊവിഡ് -19, ഇൻഫ്ളുവൻസ അണുബാധ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതിൽ ഉയർന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കൊവിഡ്, ഇൻഫ്ളുവൻസ കേസുകൾ വർദ്ധിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാർ നിരീക്ഷിച്ചു വരികയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *