റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്രയും കലാപരിപാടികളും മാര്‍ച്ച് 18ന്

March 19, 2023 - 9:10 am

വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്രയും കലാപരിപാടികളും മാര്‍ച്ച് 18ന്
സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാരുടെ വ്യക്തിത്വ വികസനത്തിനും വികാസത്തിനുമായി മാര്‍ച്ച് 18ന് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമുടി കായലില്‍ ബോട്ട് യാത്രയും കലാപരിപാടികളും സംഘടിപ്പിക്കുന്നു. വൈകിട്ട് നാലിന് ബോട്ട് യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സബ് കളക്ടര്‍ മുകുന്ദ് ഠാകൂര്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ചേര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബോട്ട് ജെട്ടിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വൈകിട്ട് ആറ് മുതല്‍ തങ്കശ്ശേരി ഓള്‍ സീസണ്‍സ് ഡി ഫോര്‍ട്ട് ആയൂര്‍വേദിക് റിസോര്‍ട്ടില്‍  മ്യൂസിക്കല്‍ ഫ്യൂഷന്‍-ഗാനമേളയും  കലാപരിപാടികളും  ടി കെ എം എഞ്ചിനിയറിംഗ് കോളജ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ‘സ്നേഹ സന്ധ്യ 2കെ 2023’ എന്ന പരിപാടിയും നടക്കും.    

സ്‌നേഹസന്ധ്യയില്‍ വൃദ്ധസദന താമസക്കാരോടൊപ്പം മേയര്‍ പ്രസന്ന ഏണസ്റ്റ്,  ജില്ലാ കളക്ടര്‍  അഫ്‌സനാ പര്‍വീണ്‍, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി അഞ്ജു മീര ബിര്‍ല, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍,   ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജീവനക്കാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, സ്ഥാപനതല മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍   തുടങ്ങിയവര്‍ പങ്കെടുക്കും.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *