റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഴുതി നല്‍കൂ, ചാറ്റ്ജി.പി.ടി. വീഡിയോ നല്‍കും; പുതിയ അപ്‌ഡേറ്റ് വരുന്നു

March 15, 2023 - 8:51 pm

വാഷിങ്ടണ്‍: ചാറ്റ്ജി.പി.ടിയുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റ്. ഈ ആഴ്ച അവസാനത്തോടെയെത്തുന്ന പുതിയ പതിപ്പില്‍ ഉപയോക്താവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓഡിയോ – വീഡിയോ ഫയലുകള്‍ നിര്‍മിക്കാനാകും. കഴിഞ്ഞ നവംബറിലാണു ഓപ്പണ്‍.എ.ഐ. ചാറ്റ്ജി.പി.ടി. പുറത്തിറക്കിയത്. പിന്നീട് മൈക്രോസോഫ്റ്റ് അടക്കമുള്ള നിക്ഷേപകരെ ലഭിച്ചതോടെ ഗവേഷണത്തിന്റെ വേഗം കൂടുകയായിരുന്നു. ഇപ്പോള്‍ ചാറ്റ്ജി.പി.ടി. 3.5 പതിപ്പാണു പ്രചാരത്തിലുള്ളത്.
തങ്ങള്‍ ഡിജിറ്റല്‍ ക്വിക്കോഫിന് ഒരുങ്ങുകയാണെന്നു മൈക്രോസോഫ്റ്റ് ജര്‍മനി സി.ടി.ഒ: ആന്‍ഡ്രേസ് ബ്രോണ്‍ പറഞ്ഞു. ചിത്രങ്ങളെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും എ.ഐ(നിര്‍മിത ബുദ്ധി)ക്കു ധാരണ നല്‍കിയാണു പരീക്ഷണം. ചാറ്റ്ജി.പി.ടിക്ക് ബദലായി ബാര്‍ഡ്(ഗൂഗിള്‍), മെറ്റ എന്നിവ നീക്കം നടത്തുന്നതിനിടെയാണു ചാറ്റ്ജി.പി.ടിയുടെ ഗവേഷണവേഗം കൂട്ടാനുള്ള നീക്കം.

റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ഫ്രം ഹ്യൂമന്‍ ഫീഡ്ബാക്ക് (ആര്‍.എല്‍.എച്ച്.എഫ്.) ആണു ചാറ്റ്ജി.പി.ടിയുടെ കരുത്ത്. മനുഷ്യ സംഭാഷണം അനുകരിക്കാനും തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചാറ്റ്ജിപിടിക്കാകും. തെറ്റുകള്‍ സമ്മതിക്കാനുള്ള കഴിവാണു വലിയ പ്രത്യേകത. തെറ്റായ വാക്കുകളെ തള്ളിക്കളയാനും അനുചിതമായ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ചാറ്റ്ജി.പി.ടിക്കാകും.

അവതരിപ്പിച്ചുകഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷം പേരാണു ചാറ്റ്ജി.പി.ടിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫെയ്‌സ്ബുക്കും സ്‌പോട്ടിെഫെയും മാസങ്ങള്‍ എടുത്തുണ്ടാക്കിയ ഉപയോക്താക്കളുടെ പിന്തുണയാണിത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഓരോ ദിവസവും ചാറ്റ്ജി.പി.ടി. കുതിച്ചുകൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *