ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വീറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ‘ബാപ്പുവിനും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ദണ്ഡി മാര്‍ച്ച്. വിവിധ തരത്തിലുള്ള അനീതികള്‍ക്കെതിരായ നിശ്ചയദാര്‍ഢ്യമുള്ള ശ്രമമായി അത് ഓര്‍മ്മിക്കപ്പെടും-എന്നും അദ്ദേഹം കുറിച്ചു.
ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി
