യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

പെരിന്തല്‍മണ്ണ: വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവില്‍നിന്ന് എം.ഡി.എം.എ. മയക്കുമരുന്നു പിടികൂടി. പെരിന്തല്‍മണ്ണ എരവിമംഗലം കൊട്ടാരപരമ്പില്‍ അംജദി(22) നെയാണ് എസ്.ഐ. യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. പൊന്നിയാംകുറുശി -മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ വച്ചാണു സംഭവം. ചില്ലീസ് ജങ്ഷന്‍ ഭാഗത്തുനിന്നു വേഗതയിലെത്തിയ സ്‌കൂട്ടര്‍ പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പെട്ടെന്നു തിരിച്ചുപോകാന്‍ ശ്രമിക്കവേ സ്‌കൂട്ടര്‍ മറിഞ്ഞു. തുടര്‍ന്നു പോലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ പക്കല്‍ നിന്ന് 1.249 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.സി.പി.ഒമാരായ ഉല്ലാസ്, സല്‍മനുല്‍ ഫാരിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →