റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മിഥുൻ രമേശ് ആശുപത്രി വിടുന്നു

March 12, 2023 - 10:14 am

തിരുവനന്തപുരം : ഏതാനും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരുന്നത്.

കുറച്ച് നാളത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച് ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം. പൂർണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഒപ്പം തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *