ജര്‍മനിയില്‍ പള്ളിയില്‍ വെടിവെപ്പ്. ഏഴു പേര്‍ കൊല്ലപ്പെട്ടു

ബര്‍ലിന്‍: ജര്‍മനിയിലെ ഹാംബര്‍ഗില്‍ പള്ളിയില്‍ വെടിവെപ്പ്. ഏഴു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായി ഹാംബര്‍ഗ് പോലീസ് സംശയിക്കുന്നു. രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നോ അതിലധികമോ പേര്‍ ചേര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →