റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ചാലക്കുടിയിലെ ഷീസ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയും നായരങ്ങാടി സ്വദേശിനിയുമായ ഷീല സണ്ണി(51)യെ 12 എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സംഭവത്തിൽ പിടിയിലായ ബ്യൂട്ടി പാർലർ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചു. വിപണിയിൽ 60,000 രൂപയോളം വിലവരുന്ന മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.

ബ്യൂട്ടി പാർലറിന്റെ മറവിലാണ് 51-കാരി സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് എക്‌സൈസ് നൽകുന്നവിവരം. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്യൂട്ടി പാർലറുകളിലും ടാറ്റു കേന്ദ്രങ്ങളിലും എക്‌സൈസ് നിരീക്ഷണം കർശനമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറും നിരീക്ഷണമുണ്ടായത്. ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ ഏതാനും ദിവസങ്ങളായി കടയും കടയുടമയും കർശനമായ നിരീക്ഷണത്തിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *