റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകന്റെ ബൈക്കും കാറും അടിച്ച് തകർത്തു

February 27, 2023 - 10:10 am

പയ്യന്നൂർ : പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്. 26/02/23 ഞായറാഴ്ച അർധ രാത്രിയോടെയാണ് സംഭവം നടന്നത്.

26/02/23 ഞായറാഴ്ച മുരളിയുടെ സമ്മതമില്ലാതെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലമേറ്റെടുക്കുന്നത് മുരളിയും സംഘവും എതിർക്കാൻ ശ്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്ന് മുരളി ആരോപിച്ചു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *