റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍പഠനം നിഷേധിക്കുന്നെന്ന് കുടുംബം

February 23, 2023 - 10:17 pm

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍പഠനം നിഷേധിക്കുന്നെന്നു കുടുംബം. തുടര്‍പഠനത്തിനായി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണു സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്കു ലഹരി നല്‍കിയിരുന്നവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും അമ്മ വ്യക്തമാക്കി. ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്കുവച്ച് നിലച്ചതിനാല്‍ തുടര്‍പഠനത്തിന് സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും അമ്മ പറഞ്ഞു. അതേസമയം, കുട്ടിക്ക് ലഹരി നല്‍കിയിരുന്ന ആളുകള്‍ ഇപ്പോഴും നാട്ടില്‍ കറങ്ങിനടക്കുന്നുണ്ടെന്നും ലഹരിമാഫിയയുടെ ഭീഷണി ഇപ്പോഴുമുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *