റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്വാളിയോര്‍: ദക്ഷിണാഫ്രിക്കയില്‍നിന്നും 12 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയുമായി പ്രത്യേക വിമാനം 10 മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ഗ്വാളിയര്‍ വിമാനത്താവളത്തിലിറങ്ങി. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് എത്തിയത്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാന്‍ പ്രത്യേക ഉറക്കമരുന്നു നല്‍കിയായിരുന്നു യാത്ര. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി. നേരത്തെ നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു. 1940കളിലാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശമുണ്ടായത്. 2020 ലാണു ചീറ്റകളെ ഇറക്കുമതി ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

നടപടികള്‍ പൂര്‍ത്തിയായ ശേഷം ചീറ്റകളെ എം-17 ഹെലികോപ്റ്ററില്‍ കുനോ ദേശീയ ഉദ്യാനത്തിലെത്തിക്കും. വന്യമൃഗ സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് 30 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതനുസരിച്ച് ചീറ്റകള്‍ക്കായി 10 ക്വാറന്റീന്‍ അറകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *