ചണ്ഡീഗഡ്: ഇന്ത്യയെ പ്രഥമ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാക്കിയ മീഡിയം പേസര്‍ ജോഗീന്ദര്‍ ശര്‍മ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നു വിരമിക്കുകയാണെന്നു ട്വിറ്ററിലൂടെയാണു ജോഗീന്ദര്‍ പ്രഖ്യാപിച്ചത്.
2007 ലെ ലോകകപ്പ് ഫൈനലില്‍ താരം എറിഞ്ഞ അവസാന ഓവറാണു നിര്‍ണായകമായത്. അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കേ 13 റണ്‍ വേണമായിരുന്നു. നായകന്‍ മിസ്ബ ഉള്‍ ഹഖും മുഹമ്മ് ആസിഫുമായിരുന്നു ക്രീസില്‍. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി അപ്രതീക്ഷിതമായാണു ജോഗീന്ദറിനെ പന്തേല്‍പ്പിച്ചത്. ആദ്യ പന്ത് വൈഡ്. അടുത്ത പന്തില്‍ മിസ്ബയ്ക്കു റണ്ണെടുക്കാനായില്ല. ലക്ഷ്യം അഞ്ച് പന്തില്‍ 12. അടുത്ത പന്ത് സിക്‌സര്‍, അതോടെ നാല് പന്തില്‍ ആറ്. ആരാധകരുടെ നെഞ്ചിടിപ്പ് കൂടി… അടുത്ത പന്ത് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ച മിസ്ബയ്ക്കു പിഴച്ചു. ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ പറത്താനുദ്ദേശിച്ച പന്ത് ശ്രീശാന്തിന്റെ കൈയില്‍ സുരക്ഷിതമായെത്തി. അതോടെ ഇന്ത്യ അഞ്ച് റണ്ണിന് പാകിസ്താനെ തോല്‍പ്പിച്ച് ലോകകപ്പ് ജേതാക്കളായി. 2004 മുതല്‍ 2007 വരെയാണു ജോഗീന്ദര്‍ ഇന്ത്യക്കു വേണ്ടി കളിച്ചത്. നാല് വീതം ഏകദിനവും ട്വന്റി20 കളും കളിച്ചു. ആകെ അഞ്ച് വിക്കറ്റുകളും നേടി.
2004 ഡിസംബര്‍ 23 നു ചാറ്റോഗ്രാമില്‍ ബം ാദേശിനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ട്വന്റി20 യില്‍ ലോകകപ്പിലൂടെയാണ് അരങ്ങേറിയത്. ആദ്യ മത്സരം സെപ്റ്റംബര്‍ 19 ന് ഇം ണ്ടിനെതിരേയായിരുന്നു. ഫൈനലിലാണ് അവസാനം കളിച്ചത്. ഐ.പി.എല്‍. ക്രിക്കറ്റിലെ ആദ്യ നാല് സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി. 16 കളികളിലായി 12 വിക്കറ്റെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്കു വേണ്ടിയാണു കളിച്ചിരുന്നത്. ഫസ്റ്റ് €ാസില്‍ 77 മത്സരങ്ങളും ലിസ്റ്റ് എയില്‍ 80 മത്സരങ്ങളും 43 ട്വന്റി20 കളും കളിച്ചു. 2017 ല്‍ ഹരിയാനയ്ക്കു വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചു. ഹരിയാന പോലീസില്‍ ഡി.വൈ.എസ്.പിയാണ് 39 വയസുകാരനായ ജോഗീന്ദര്‍. കോവിഡ്-19 വൈറസ് മഹാമാരിക്കെതിരായ സര്‍ക്കാരിന്റെ വിവിധ പരിപാടികളും ഭാഗമായി. 2022 ലെ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചു.



