മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃതമായി വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്ന ഏഴംഗ സംഘം പിടിയില്‍. കരിപ്പൂര്‍ സ്വദേശികളായ ബീരാന്‍കുട്ടി, രാജേന്ദ്രന്‍, കബീര്‍, അസറുദ്ദീന്‍, ബാബുരാജ്, മായിന്‍, വീരാന്‍കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 919380 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3.8 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. രണ്ടാഴ മുന്‍പ് പ്രത്യേക അന്വേഷണ സംഘം എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പരിശോധനയില്‍ അനധികൃതമായി വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്ന അഞ്ചംഗ സംഘത്തെ നാലു ലക്ഷത്തോളം രൂപയുമായി പിടികൂടിയിരുന്നു.
അനധികൃത വിദേശ കറന്‍സി കൈമാറ്റം: 7 പേര്‍ പിടിയില്‍
