റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ അഞ്ചു യാത്രക്കാരില്‍നിന്ന് 3 കോടിയുടെ സ്വര്‍ണമിശ്രിതം പിടികൂടി

January 29, 2023 - 8:20 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍നിന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത് മൂന്നു കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളി രാത്രി ദുബായില്‍ നിന്നെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21)നിന്ന് 959 ഗ്രാം സ്വര്‍ണമിശ്രിതവും ഇന്നലെ അതിരാവിലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍നിന്നും ബഹ്‌റൈന്‍ വഴി എത്തിയ മലപ്പുറം സ്വദശികളായ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 3505 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടിച്ചത്.
വള്ളുവമ്പ്രം സ്വദേശിയായ തയ്യില്‍ തൊടി നൗഷാദില്‍ (37) നിന്നും 1167 ഗ്രാം സ്വര്‍ണമിശ്രിതവും ആമയൂര്‍ സ്വദേശിയായ കൊട്ടകോടന്‍ ജംഷീര്‍മോനില്‍ (36) നിന്നും 1168 ഗ്രാം സ്വര്‍ണമിശ്രിതവും പന്തല്ലൂര്‍ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമില്‍ (34) നിന്നും 1170 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ലഭിച്ചു. ഇന്നലെ രാവിലെ ദുബായില്‍ നിന്നും ഫ്‌ളൈദുബായ് വിമാനത്തില്‍ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനില്‍ (28) നിന്നും 1255 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

പിടികൂടിയ അഞ്ചു യാത്രക്കാരും സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സുളുകള്‍ വീതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ഇവര്‍ക്കു ടിക്കറ്റ് അടക്കം ഏകദേശം ഒരു ലക്ഷം രൂപ വീതമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. പിടികൂടിയ സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം ഈ കേസുകളില്‍ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. മനോജ്, സി. അഭിലാഷ്, വീണ ധര്‍മരാജ്, പി. മുരളി, ഗുര്‍ജന്ദ് സിങ്, ഇന്‍സ്‌പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ, വി.കെ. ശിവകുമാര്‍, ദുഷ്യന്ത് കുമാര്‍ അക്ഷയ് സിങ്, ആര്‍.എസ്. സുധ എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *