കളമശ്ശേരിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; വിദഗ്ധ പരിശോധനക്ക് പോലീസ്

കൊച്ചി: കളമശ്ശേരിയില്‍ വെടിയുണ്ട കണ്ടെത്തിയതില്‍ വിദഗ്ധ പരിശോധനക്ക് പോലീസ്. ബാലിസ്റ്റിക് വിദഗ്ധരാണ് പരിശോധന നടത്തുക. ഉപയോഗിച്ച വെടിയുണ്ടയാണോ എന്നതുള്‍പ്പെടെ പരിശോധനക്കു വിധേയമാക്കും.
മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെയാണ് പഴക്കമുള്ള 12 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പുഴയോടു ചേര്‍ന്ന മരത്തിനു കീഴെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവ. റൈഫിളിലോ പിസ്റ്റളിലോ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →