കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളാണു കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തതോടെയാണ് ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകള്‍ കസ്റ്റംസ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →