റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

January 23, 2023 - 10:21 pm

മലപ്പുറം: പുലാമന്തോളിനടുത്ത് തിരുനാരായണപുരം യു.പി അങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുന്നക്കാവ് സ്വദേശി കൊരോടിയില്‍ പരേതനായ വേലായുധന്റെ മകന്‍ ധനേഷ്(24 ) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുന്നക്കാവ് സ്വദേശി അമ്പലപ്പറമ്പില്‍ സുജേഷ് (22)നെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം. ഇരുവരും ഏലംകുളത്തുനിന്നും പുലാമന്തോളില്‍ പോയി മടങ്ങവേയാണ് അപകടം. കാറും ബൈക്കും ഒരേ ദിശയില്‍ തന്നെയായിരുന്നു. കാറിനെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കവെയാണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചതെന്നു സംശയിക്കുന്നു.

ശോഭയാണ് ധനേഷിന്റെ അമ്മ. സഹോദരങ്ങള്‍: ധ്യാന, ദര്‍ശന, ധന്യ. ധനേഷിന്റെ മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *