റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്തയ്ക്കു പ്രതിഫലം നല്‍കാന്‍ ബാധ്യസ്ഥര്‍

January 22, 2023 - 10:13 am

ന്യൂഡല്‍ഹി: ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള വമ്പന്‍ കമ്പനികള്‍ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്കു ന്യായമായ വരുമാനവിഹിതം നല്‍കാന്‍ ബാധ്യസ്ഥരാണെന്നു കേന്ദ്രസര്‍ക്കാര്‍.
ഡിജിറ്റല്‍/അച്ചടി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിക്കും വാര്‍ത്താവ്യവസായത്തിന്റെ സാമ്പത്തികഭദ്രതയ്ക്കും ഇത് അനിവാര്യമാണെന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവര-സംപ്രേഷണമന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര എന്നിവര്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന ഉള്ളടക്കമാണു വമ്പന്‍ ടെക്. കമ്പനികള്‍ പങ്കുവയ്ക്കുന്നത്.

യഥാര്‍ഥ വാര്‍ത്താ ഉറവിടങ്ങള്‍ക്കു ന്യായമായ വരുമാനവിഹിതം നല്‍കേണ്ടതു വാര്‍ത്താവ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അപൂര്‍വ ചന്ദ്ര ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട ഡിജിറ്റല്‍ ഇന്ത്യ നിയമത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *