ബംഗളുരു: നഗരത്തില്‍ നിര്‍മാണത്തിലിരുന്ന മെട്രാ റെയിലിന്റെ തൂണ്‍ തകര്‍ന്നു വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകനും മരിച്ചു. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഭര്‍ത്താവിനെയും മകളെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജസ്വിനി, അവരുടെ മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ലോഹിത്തും മകളും ചികിത്സയിലാണ്.
ബസുകളും ഒട്ടേറെ ബൈക്കുകളും അതിവേഗം നീങ്ങുന്നതിനിടെയാണു മെട്രോ തൂണ്‍ റോഡിലേക്ക് തകര്‍ന്നു വീണത്. ലോഹിത്തും തേജസ്വനിയും ഇരട്ടക്കുട്ടികളെ നഴ്‌സറിയിലാക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം. ലോഹിത്താണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തു-മെന്നു മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ മെട്രോ തൂണ്‍ നിര്‍മാണം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു.ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍) കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



