ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ നല്‍കി. ഭവന നിര്‍മാണത്തിന്റെ അഡ്വാന്‍സ് തുകയായ 40000 രൂപയുടെ ചെക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്‌നേഹനിധിയില്‍ ഉള്‍പ്പെടുത്തി 10000 രൂപ വീതം ചികിത്സാ സഹായവും നല്‍കി.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, വാര്‍ഡ് അംഗങ്ങളായ സുജാത ടീച്ചര്‍, അന്നമ്മ, മിനി വര്‍ഗീസ്, റിജു കോശി, എന്‍.മിഥുന്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി പ്രമോജ് കുമാര്‍,സിഡി എസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.