അരവണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏലക്കായില്‍ കീടനാശിനിയെന്ന്‌ അനലറ്റിക്കല്‍ ലാബ്‌

തിരുവനന്തപുരം : ശബരിമലയില്‍ അരവണ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന്‌ തിരുവനന്തപുരം അനലിറ്റിക്കല്‍ ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട്‌. ഏലക്കായുടെ ഗുണനിലവാരം അനലിറ്റിക്കല്‍ ലാബില്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ ഏലക്കാ സപ്ലൈ ചെയ്‌തിരുന്ന അയ്യപ്പാസ്‌ കമ്പിനിയുടമ എസ്‌ പ്രകാശ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്‌. ജസറ്റീസ്‌ അനില്‍ കെ നരേന്ദ്രന്‍,ജസ്‌റ്റീസ്‌ പി ജി അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടഡിവിഷന്‍ ബെഞ്ച്‌ പരിശോധനാ റിപ്പോര്‍ട്ട പരിഗണിക്കും.

ഏലക്കാ ശേഖരിക്കാന്‍ ഓപ്പണ്‍ ടെന്റര്‍ വിളിക്കാതെ ലോക്കല്‍ പര്‍ച്ചേസ്‌ ആണ്‌ നടത്തിയതെന്നും ഇത്‌ അഴിമതിക്കാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഏലക്കാ സംഭരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ മൂന്നുതവണ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ അവ്യക്തമായ കാരണങ്ങളാല്‍ ഇത്‌ പിന്‍വലിച്ച്‌ ലോക്കല്‍ പര്‍ച്ചേസ്‌ നടത്തിയെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. പമ്പയിലെ ലാബിലാണ്‌ ഈ ഏലക്കാ പരിശോധിച്ചതെന്നും കീടനാശിനിയുടെ സാന്നിദ്ധ്യം ഈ ലാബില്‍ പരിശോധിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →