ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവമായ വിമർശനങ്ങളും സ്വയംവിമർശനവും നടത്തിയേ മുന്നോട്ടുപോകാനാകൂ. മാധ്യമങ്ങൾ അത്തരം സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് വാർത്തസൃഷ്ടിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
സി.പി.എമ്മിന്റെ ഫെയ്സ്ബുക് പേജിൽ നിലപാട് എന്ന പരിപാടിയിലാണ് പരാമർശം. മാധ്യമങ്ങളെ വിമർശിച്ച എം.വി.ഗോവിന്ദൻ ഇ.പി.ജയരാജനെതിരായ ആരോപണം നിഷേധിക്കുകയോ വാർത്തകൾ തെറ്റാണെന്ന് പറയുകയോ ചെയ്തില്ല.

