റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാറില്‍ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

December 26, 2022 - 8:15 am

പാറ്റ്ന: ബിഹാറില്‍ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. എല്ലാവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്വാര ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.1985-ല്‍ സര്‍ക്കാര്‍, ഭൂരഹിതരായ തൊഴിലാളികള്‍ക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങള്‍ക്ക് നല്‍കിയതെന്ന് ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതല്‍ കോടതി ഈ ഭൂമിയിന്മേലുള്ള നടപടികള്‍ മരവിപ്പിച്ചു. എന്നാല്‍ ഇന്നലെ രാവിലെ സ്ഥലത്തിന്റെ മുന്‍ ഉടമ ശിശിര്‍ ദുബെ ട്രാക്ടര്‍ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ എതിര്‍പ്പുമായി എത്തിയപ്പോള്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *