റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെരിറ്റ് സീറ്റുകളിൽ സ്പോട്ട് അലോട്ട്‌മെന്റ്

December 24, 2022 - 8:07 pm

2022-23 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെഎംസിടി നഴ്‌സിംഗ് കോളേജിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 28 ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം,  കളമശ്ശേരി,  തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള  എൻ.ഒ.സി  ഹാജരാക്കണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *