റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

November 23, 2022 - 10:39 pm

ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം 2022 ശനിയാഴ്ച്ച (നവംബർ 26) മനയ്ക്കപ്പടി എസ്.എൻ.ഡി.പി ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെ മന്ത്രി ആദരിക്കും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.

28 വർഷം പൂർത്തിയാക്കിയ ക്ഷീരസംഘം പ്രസിഡന്റിനെ ഹൈബി ഈഡൻ എം.പി ആദരിക്കും.  ആതിഥേയ സംഘത്തെ അൻവർ സാദത്ത് എം.എൽ.എ ആദരിക്കും.  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് കാലിത്തീറ്റ ധനസഹായ വിതരണം നടത്തും. ക്ഷീര വികസന വകുപ്പിന്റെയും  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും എറണാകുളം മേഖല ക്ഷീരോൽപ്പാദക യൂണിയനും, ആത്മയും സംയുക്തമായി മനയ്ക്കപ്പടി ക്ഷീരോത്പാദക സംഘത്തിന്റെ ആതിഥേയത്വത്തിലാണ് ക്ഷീര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജന പ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും സംഗമത്തിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *