റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദോഹ: അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞത് നിരവധിപ്പേര്‍. ഫ്രാന്‍സിലെ അയ്ക്സ് ലെ ബെയ്ന്‍സില്‍ 1968 ല്‍ ജനിച്ച റെനാഡ് 15 വര്‍ഷം താരമായിരുന്നു. ഫ്രഞ്ച് ടീമിലും കാനസ്, സ്റ്റേഡ് ഡി വാലെറൂയിസ്, എസ്.സി. ഡ്രാഗുയാന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചു. വിരമിച്ച ശേഷം ഏറെ ശുചീകരണ ജോലിക്കാരനായി.

ഡ്രാഗുയാനില്‍ ക്ലീനിങ് കമ്പനിയും തുടങ്ങി.സാംബിയയുടെ കോച്ചിങ് കരിയര്‍ തുടങ്ങിയത്. സാംബിയയെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. ഏഴു മാസത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2011 ല്‍ തിരിച്ചെത്തി.തൊട്ടടുത്ത വര്‍ഷം അവരെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ചാമ്പ്യന്‍മാരാക്കി. 2013 ല്‍ ഫ്രഞ്ച് ക്ലബ് സോഷുസിന്റെ കോച്ചായി. അധികം വൈകാതെ ഐവറി കോസ്റ്റിന്റെ കോച്ചായി ക്ഷണമെത്തി. 2015 ല്‍ രണ്ട് രാജ്യങ്ങള്‍ക്കു വേണ്ടി ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടുന്ന ആദ്യ കോച്ചുമായി. ഫ്രഞ്ച് ക്ലബ് ലിലെയുടെ കോച്ചായെങ്കിലും 13 കളികള്‍ക്കു ശേഷം സ്ഥാനമൊഴിഞ്ഞു. മൊറോക്കോയുടെ കോച്ചായാണു പിന്നെയെത്തിയത്. 2018 ലോകകപ്പില്‍ മൊറോക്കോയെ പരിശീലിപ്പിച്ചു. 1998 നു ശേഷം ആദ്യമായാണു മൊറോക്കോ ലോകകപ്പില്‍ കളിച്ചത്.

തൊട്ടടുത്ത വര്‍ഷം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നോക്കൗട്ട് കാണാതെ മടങ്ങിയതിനു പിന്നാലെ രാജിവച്ചു. പിന്നാലെയാണു സൗദി കോച്ചായത്. ടീമിനെ 18 മത്സരങ്ങളില്‍ ജയിപ്പിച്ചു.മെസിയെ സമ്മര്‍ദത്തിലാക്കാനുള്ള റെനാഡിന്റെ നിര്‍ദേശം ശിഷ്യന്‍മാര്‍ അതേപടി നടപ്പാക്കിയതാണു വിജയ രഹസ്യം. പ്രതിരോധത്തിലെ അച്ചടക്കം ലൗറ്റേറോ മാര്‍ട്ടിനസിനെ പലവട്ടം ഓഫ് സൈഡ് കെണിയില്‍ ചാടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *