കുളമ്പ് രോഗ പ്രതിരോധ കുത്തി വയ്പ് നവംബർ 15 മുതൽ ഡിസംബർ 8 വരെയുള്ള 21 പ്രവർത്തി ദിവസങ്ങളിൽ നടക്കും
നാലുമാസവും അതിനു മുകളിലും പ്രായമുള്ള മുഴുവൻ പശു, എരുമ വർഗ്ഗത്തിലുള്ള ഉരുക്കളെയും കുത്തിവെപ്പിന് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 141 വാക്സിനേഷൻ സ്ക്വാഡുകൾ കർഷകരുടെ ഭവനങ്ങളിൽ എത്തി ഉരുക്കളെ കുത്തിവെപ്പിന് വിധേയമാക്കും. ഓരോ പഞ്ചായത്തിലെയും വെറ്ററിനറി സർജൻ/ സീനിയർ വെറ്ററിനറി സർജൻ ആണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്.
വാക്സിനേഷനോടൊപ്പം തന്നെ ഇയർ ടാഗ് ചെയ്തു ഹെൽത്ത് കാർഡും നൽകും. വാക്സിനേഷനും അനുബന്ധകാര്യങ്ങളും തികച്ചും സൗജന്യമായാണ് കർഷകർക്ക് ലഭ്യമാക്കുന്നത്.