മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ്: ഡിമ്പിള്‍ യാദവ് സ്ഥാനാര്‍ഥി

മെയിന്‍പുരി (യു.പി): യു.പി. ഉപതെരഞ്ഞെടുപ്പില്‍ മുലായത്തിന്റെ മരുമകളും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിമ്പിള്‍ യാദവിനു നറുക്ക്. മുലായംസിങ് യാദവിന്റെ മരണത്തെത്തുടര്‍ന്ന് മെയിന്‍പുരിയില്‍ ഒഴിവുവന്ന ലോക്‌സഭാ സീറ്റിലാണ് ഡിമ്പിളിനെ മത്സരിപ്പിക്കുന്നത്.

മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രമാണിവിടം. ബി.ജെ.പിയുടെ വെല്ലുവിളിയെ അതിജീവിക്കാന്‍ ഡിമ്പിളിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടു സാധിക്കുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്.

മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിനു കീഴില്‍ അഞ്ച് അസംബ്ലി മണ്ഡലങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ അഖി-ലേഷ് യാദവും ശിവ്പാല്‍ യാദവുമാണ് എം.എല്‍.എമാര്‍.
ഭരണസംവിധാനങ്ങളെല്ലാം ബി.ജെ.പി. തെരഞ്ഞെടുപ്പ് ജയത്തിന് ദുരുപയോഗം ചെയ്യുകയാണെന്നും എസ്.പി. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും മുന്‍ എം.പി. തേജ് പ്രതാപ് യാദവ് ആരോപിച്ചു. ഈ ജാലവിദ്യകൊണ്ടൊന്നും ബി.ജെ.പിക്കു സമാജ് വാദി പാര്‍ട്ടിയുടെ പരമ്പരാഗത സീറ്റിന് ഇളക്കമുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം