റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 കാരിയെ പിതാവ് കൊലപ്പെടുത്തി

November 8, 2022 - 9:05 am

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ പിതാവ് കൊലപ്പെടുത്തി∙ആംബുലൻസ് ഡ്രൈവറായ വരപ്രസാദ് മകളെ കൊലപ്പെടുത്തിയശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെ‌യ്‌ത സെൽഫി വിഡിയോയിലെ വാചകങ്ങൾ. ‘‘എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്‌സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്‌ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു’’

2022 നവംബർ 4 വെള്ളിയാഴ്‌ച വൈകുന്നേരം 4.30 നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്. മകൾ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു. സെൽഫി വിഡിയോയും പൊലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്‌തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പൊലീസിലും പരാതിപ്പെട്ടിരുന്നു. കൗൺസിലിങ്ങും മറ്റും നൽകിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, ആംബുലൻസ് ഡ്രൈവറായ വരപ്രസാദ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

13 വർഷങ്ങൾക്കു മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുമ്പ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങി പ്പോകുമെന്ന ഭയമാണു നികിതയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നു വരപ്രസാദ് മൊഴി നൽകി.

വരപ്രസാദിൻറെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ദുരഭിമാന കൊലയാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *