ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, യുപി, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഭൂരിഭഗം എണ്ണത്തിലും ബിജെപിയും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ നേരിട്ടാണ് മത്സരം.ബീഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച് സീറ്റുകള്‍, മഹാരാഷ്ട്രയിലെ അന്ധേരി (ഈസ്റ്റ്) സീറ്റുകള്‍, ഹരിയാനയിലെ ആദംപൂര്‍ സീറ്റ്, തെലങ്കാനയിലെ മുനുഗോഡോ സീറ്റ്, യുപിയിലെ ഗോല ഗോകര്‍നാഥ്, ഒഡീഷയിലെ ധാംനഗര്‍ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.