റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം : കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഒയ്ക്ക് പരുക്ക്

October 31, 2022 - 6:53 am

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി. വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി ആശുപത്രിയിൽ അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഒയ്ക്ക് പരുക്കേറ്റു. ജില്ലാ ആശുപത്രിയുടെ ചില്ലുകൾ തകർത്തു.

കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ആശുപത്രിയിലെത്തി പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ചില്ല് ഇയാൾ തലകൊണ്ട് അടിച്ച് പൊട്ടിച്ചു.. 2022 ഒക്ടോബർ 30ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കൈവശം വെച്ചതിന് കക്കാട് നിന്ന് ടൗൺ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. മുറിയിലെ ചില്ല് ഇയാൾ തലകൊണ്ട് അടിച്ച് പൊട്ടിച്ചു. അക്രമത്തിൽ ടൗൺ എസ്‌ഐ എ ഇബ്രാഹിം, സിവിൽ പൊലീസ് ഓഫീസർമാരായ എം ടി അനൂപ്, കെ നവീൻ എന്നിവർക്കും പരുക്കേറ്റു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *