വിഷ്ണുപ്രിയയുടെ കൊല’ വീടുവിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ മൊഴി

കണ്ണൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്തിന്റെ മൊഴി. ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.വിഷ്ണുപ്രിയയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ ബന്ധത്തില്‍ നിന്ന് പിന്‍മാറി വിഷ്ണുപ്രിയ മറ്റൊരാളുമായി അടുപ്പിലായത് കൊണ്ടാണ് കൊന്നത്. അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്പിലെ കടയില്‍ നിന്നാണെന്നും കുറ്റസമ്മതമൊഴിയില്‍ ശ്യാംജിത്ത് പറഞ്ഞു.അതേസമയം, ശ്യംജിത്തിനെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →