സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത, ആൻഡമാൻ കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 22/10/22 ശനിയാഴ്ചയും, 23/10/22 ഞായറാഴ്ചയും പരക്കെ മഴക്ക് സാധ്യത. 22/10/22 ശനിയാഴ്ച 9 ജില്ലകളിലും, 23/10/22 ഞായറാഴ്ച 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ( Low Pressure ) ശക്തമായ ന്യൂന മർദ്ദമായി( Well Marked Low Pressure ) മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദമായും  ( Depression ) ഒക്ടോബർ 23 നു അതി തീവ്രന്യൂന മർദ്ദമായും ( Deep Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ്  ഒക്ടോബർ 24 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ( Cyclonic Circulation ) മാറാൻ സാധ്യതയുണ്ട്. തുടർന്ന്  ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയിൽ നീങ്ങി 2022 ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →