ലണ്ടന്‍: ആപ്പിളിന്റെ ഐഫോണിന്റെ ആദ്യ മോഡലിന് ലേലത്തില്‍ ലഭിച്ചത് 32.26 ലക്ഷം രൂപ. 2007 ല്‍ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ വില 49548.47 രൂപ മാത്രമായിരുന്നു. എല്‍.സി.ജി ഓക്ഷന്‍സ് വഴിയായിരുന്നു ലേലം. 3.5 ഇഞ്ച് ഡിസ്‌പ്ലേയാണു ഫോണിനുള്ളത്. സ്‌റ്റോറേജ് സൗകര്യം നാലു ജി.ബി. 2എം.പി. ക്യാമറയാണ് ഉണ്ടായിരുന്നത്.ഇപ്പോള്‍ വിപണിയിലുള്ള ഐഫോണ്‍14 നു 1,02,522.46 രൂപയാണു വില. ഐഫോണ്‍14 നു 48 എം.പി. ക്യാമറയാണ് ഉള്ളത്. 3ജി സാങ്കേതികവിദ്യ പോലും ആദ്യതലമുറ ഫോണില്‍ പ്രവര്‍ത്തിക്കുക.



