റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാള്‍സനെ അര്‍ജുന്‍ തോല്‍പ്പിച്ചു

October 17, 2022 - 11:44 am

ന്യൂഡല്‍ഹി: എയിം ചെസ് റാപ്പിഡ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സന് തോല്‍വി. ഇന്ത്യയുടെ 19 വയസുകാരന്‍ ഗ്രാന്‍ മാസ്റ്റര്‍ അര്‍ജുന്‍ എറിഗയ്‌സി. കരിയറില്‍ ആദ്യമായാണ് അര്‍ജുന്‍ കാള്‍സനെ തോല്‍പ്പിക്കുന്നത്. ഏഴാം റൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജുന്‍. എറിഗയ്‌സി സ്വീഡന്റെ നില്‍സ് ഗ്രാന്‍ഡെലിയുസ്, യു.എസിന്റെ ഡാനിയേല്‍ നാരോഡിറ്റ്ക്‌സി, കാള്‍സന്‍ എന്നിവരെ തോല്‍പ്പിച്ച അര്‍ജുന്‍ പോളണ്ടിന്റെ യാന്‍ കിര്‍സിസ്‌റ്റോഫ് ഡുഡയോടു സമനില വഴങ്ങി.മെല്‍റ്റ്‌വാട്ടര്‍ ചാമ്പ്യന്‍സ് ടൂറിന്റെ ഭാഗമാണ് എയിം ചെസ് റാപ്പിഡ്. ഇന്ത്യയില്‍ നിന്നുള്ള അഞ്ചു പേര്‍ അടക്കം 16 താരങ്ങളാണ് എയിം ചെസില്‍ കരു നീക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *