റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം

October 12, 2022 - 10:45 pm

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓമനക്കുട്ടന്‍ പിള്ളക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അതിദരിദ്രര്‍ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ വൈസ് പ്രസിഡന്റ് റസീന ബദര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രസാദ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീഹരി കൊട്ടുരെത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. നസീം, രാധാമണി രാജന്‍, ശ്രീലത ശശി, ശ്രീലത ജ്യോതി കുമാര്‍, അനിത വാസുദേവന്‍, സെക്രട്ടറി എസ്. ഷാജഹാന്‍ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അജിത, അസിസ്റ്റന്റ് സെക്രട്ടറി എസ്. രാജേഷ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ രാഹുല്‍, സുബിന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *