റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം ‘ ചിത്രീകരണം ആരംഭിച്ചു

October 12, 2022 - 7:43 am

യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങി.

നിന്റെ മൊയ്‌തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിന്‍ ലാലാണ് ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ സംവിധായകൻ.മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്നറായ ഈ ചിത്രത്തിന്റ കഥ തിരക്കഥ സംഭാഷണം എന്നിവ സുജിത് നമ്പ്യാർ എഴുതുന്നു.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കാരക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.നാല് ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ തലത്തില്‍ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *