കാബൂള്‍: വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ 32 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്കു പരുക്ക്.
ഷിയാ വിഭാഗത്തിനു ഭൂരിപക്ഷമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലായിരുന്നു ആക്രമണം. സര്‍വകലാശാലാ പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയും. ഇവരില്‍ത്തന്നെ പെണ്‍കുട്ടികളാണു ഭൂരിപക്ഷമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്ത് നടക്കുന്ന അക്രമ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്‌ഫോടനം.
വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ കാബൂളില്‍ 32 പേര്‍ മരിച്ചു
