കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി

ന്യൂഡല്‍ഹി: പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
എട്ട് സീറ്റുള്ള കാറുകളില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് നടപ്പാക്കുന്നത് 2023 ഒക്‌ടോബര്‍ ഒന്നിലേക്കാണു മാറ്റിയത്.

വാഹന നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം പരിഗണിച്ചാണു തീരുമാനം മാറ്റിയതെന്നു ഗഡ്കരി അറിയിച്ചു. ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ഒരു വര്‍ഷം പത്ത് ലക്ഷം എയര്‍ബാഗുകളാണ് അധികമായി ആവശ്യമായി വരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത്രയും എയര്‍ബാഗുകള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണു സമയപരിധി നീട്ടിയത്. കാറിന്റെ വിലയും മോഡലും പരിഗണിക്കാതെ യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →